2023 ODI World Cup Final 2023: റെക്കോഡുകൾ സ്വന്തമാക്കി രോഹിത്തും കോഹ്ലിയും
1142 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ2023 ODI World Cup Final 2023 അഹമ്മദാബാദിൽ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ വെടിക്കെട്ട് പ്രകടനത്തിനായി കാത്തിരുന്ന ആരാധകർ നിരാശയിലാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിറങ്ങിയ ഇന്ത്യൻ ടീമിന് തുടരെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. 50 ഓവറിൽ ബാറ്റിംഗ് പൂർത്തിയാക്കുമ്പോൾ 240 റൺസിൽ 9 വിക്കറ്റാണ് ഇന്ത്യയുടെ സ്കോർ. കോലിക്കും രാഹുലിനും മാത്രമാണ് അർധ സെഞ്ചറി കടകനായത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരം തുടരുകയാണ്. നിരാശയ്ക്കിടയിലും ചില റെക്കോർഡുകൾ ഇന്ത്യൻ താരങ്ങൾ തിരുത്തിക്കുറിച്ചിട്ടുണ്ട്. തകർപ്പൻ റെക്കോഡുകൾ സ്വന്തമാക്കിയിരിക്കുന്നത് രോഹിത് ശർമയും വിരാട് കോഹ്ലിയുമാണ്. ഫൈനലിലെ പ്രകടനത്തിലൂടെ ക്യാപ്റ്റൻ രോഹിത് ശർമ രണ്ട് കിടിലൻ റെക്കോഡുകളിലാണ് സ്വന്തം പേരെഴുതിയത്.