48 hours for resident entry permitt: യുഎഇയിൽ രണ്ടുദിവസം കൊണ്ട് പെർമിറ്റ് കിട്ടും, ചെയ്യേണ്ടത് ഇത്രമാത്രം
റസിഡന്റ് എൻട്രി പെർമിറ്റ് നൽകുന്നത് സംബന്ധിച്ച് യുഎഇ കൈകൊണ്ടിരിക്കുന്ന പുതിയ തീരുമാനം പ്രവാസികൾക്ക് ആശ്വാസകരമാകുന്നു. പേപ്പർ വർക്കുകളോ ഏജന്റുമാരുടെ സഹായമോ ഇല്ലാതെ രാജ്യത്ത് റസിഡന്റ് എൻട്രി പെർമിറ്റ് നൽകുന്നതിനാണ് പുതിയ സംവിധാനം തയ്യാറാക്കിയത്. ഓൺലൈൻ ആയി ഈ സേവനങ്ങൾ ലഭ്യമാകുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. ഇത് സംബന്ധിച്ച ഗൈഡും പുറത്തിറക്കി. സമൂഹമാധ്യമായ എക്സ് പ്ലാറ്റ്പോമിലെ ഔദ്യോഗിക അക്കൗണ്ടിൽ ഐസിപി മാർഗനിർദേശങ്ങൾ പ്രസിദ്ധപ്പെടുത്തി. സുഗമവും കാര്യക്ഷമവുമായ പ്രക്രിയയ്ക്ക് ആവശ്യമായ ഘട്ടങ്ങൾ ഇതിൽ വിവരിക്കുന്നു.