ഇനി മണിക്കൂറുകൾ മാത്രം, കേരളത്തില്‍ പോളിംഗ് ശതമാനം കൂടുമോ കുറയുമോ
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ആവേശം ചോരാതെ കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. ചൂടിനെയും വേനല്‍മഴയെയും കണക്കാക്കാതെയുള്ള തെരഞ്ഞെടുപ്പ് ആവേശം കൊട്ടി കലാശക്കെട്ടിലും കണ്ടിരുന്നു. സംസ്ഥാനത്തെ അതികഠിനമായ ഉഷ്ണ കാലാവസ്ഥയില്‍ ഇത്തവണ എന്താകും പോളിംഗ് ശതമാനമെന്നും കണ്ടറിയേണ്ടതാണ്. കഴിഞ്ഞ 30 വർഷത്തെ കണക്ക് പരിശോധിച്ചാൽ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം കാഴ്ചവെച്ച ലോക്സഭ തെരഞ്ഞെടുപ്പ് 2019ലേത് ആയിരുന്നു. 77.67 % പോളിംഗാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ പല മണ്ഡലങ്ങളിലും 80 ശതമാനത്തിലധികം വോട്ടര്‍മാര്‍ അവരുടെ വോട്ടവകാശം വിനിയോഗിച്ചപ്പോള്‍ സംസ്ഥാനത്താകെ 77.84% പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്, വടകര, കാസര്‍കോട്, കണ്ണൂര്‍ എന്നിങ്ങനെ വടക്കന്‍ ലോക്സഭ മണ്ഡലങ്ങളിലാണ് 2019 ൽ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. കോഴിക്കോട്, വടകര, കാസര്‍കോട്, കണ്ണൂര്‍ എന്നിങ്ങനെ വടക്കന്‍ ലോക്സഭ മണ്ഡലങ്ങളിലാണ് 2019 ൽ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്.