ബിജെപി ബന്ധം ഉപേക്ഷിച്ച് എഐഎഡിഎംകെ; ബിജെപി ഇനി ആരുടൈ കൈ പിടിക്കും?
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
നാലുവർഷം നീണ്ട ബിജെപി ബന്ധം എഐഎഡിഎംകെ ഉപേക്ഷിച്ചിരിക്കുകയാണ്. സന്തോഷം നൽകുന്ന നിമിഷമെന്നാണ് നേതൃയോഗത്തിനുശേഷം പാർട്ടി നേതാക്കൾ പറഞ്ഞത്. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും പ്രവർത്തകരും ഈ തീരുമാനം ആഘോഷിച്ചു. ഇത്രയേറെ വെറുക്കപ്പെടാൻ എന്താണ് തമിഴ്നാട് എൻഡിഎയിൽ സംഭവിച്ചത്? രാജ്യം ഭരിക്കുന്ന പാർട്ടിയുമായുള്ള ബന്ധം എഐഎഡിഎംകെ ഉപേക്ഷിക്കാനുള്ള കാരണമെന്തെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അണ്ണാമലൈ. അതെ ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയോടുള്ള അഭിപ്രായവ്യത്യാസമാണ് ഈ വേർപിരിയലിനു പിന്നിലെ കാരണം. മുന്നണി മര്യാദകൾ ലംഘിച്ചാണ് അണ്ണാമലൈ പ്രവർത്തിച്ചതെന്നാണ് അണ്ണാ ഡിഎംകെ നേതാക്കൾ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങവെ ദക്ഷിണേന്ത്യയിൽ ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നതാണ് സഖ്യത്തിൽനിന്നുള്ള ഈ കൊഴിഞ്ഞുപോക്ക്. തമിഴ്നാട് എൻഡിഎയിൽ സംഭവിച്ചത് എന്താണെന്ന് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിൽ വിശദമായി പരിശോധിക്കാം.