Arvind kejriwal arrest: അന്ന് ചൂലുമായി എന്തിന് ഇറങ്ങിയോ അതിനാൽ തന്നെ അറസ്റ്റിൽ
1737 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, 2002 പ്രകാരം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരിക്കുകയാണ്. പാർട്ടിയുടെ ദേശിയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ ഡൽഹിയിൽ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരുന്നു. മന്ത്രിമാരെ ഉൾപ്പടെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്ന സാഹചര്യമുണ്ടായി. തിരഞ്ഞെടുപ്പ് അടുത്തു നിൽക്കെ ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകമാണ് ഈ അറസ്റ്റെന്നും ശബ്ദിക്കുന്നവരെ ഭയപ്പെടുത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നുമാണ് പ്രതിഷേധങ്ങൾ.2002-ൽ നിയമമാക്കുകയും 2005-ൽ നടപ്പിലാക്കുകയും ചെയ്ത പി.എം.എൽ.എ കള്ളപ്പണം വെളുപ്പിക്കൽ തടയലാണ് ലക്ഷ്യമിടുന്നത്.