കർണാടകയിൽ ബിജെപിയ്ക്ക് പാളിയതെവിടെ?
1034 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റിരിക്കുകയാണ്. അല്ല കർണാടക ബിജെപിയെ തോൽപ്പിച്ചിച്ചു. ദക്ഷിണേന്ത്യയിൽ ഒരു സംസ്ഥാനത്തും അധികാരമില്ലാത്ത അവസ്ഥയിലേക്ക് രാജ്യം ഭരിക്കുന്ന പാർട്ടി വീണു. എന്താണ് ഈ പതനത്തിന് കാരണം. ആരുടെ തന്ത്രങ്ങളാണ് കോൺഗ്രസിന് തിളക്കമാർന്ന ഈ വിജയം സമ്മാനിച്ചത്. സംശയമേതുമില്ലാതെ ഇത് കർണാടക കോൺഗ്രസിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് പറയാം. മുന്നിൽ നിന്ന് നയിക്കാൻ ഡികെ ശിവകുമാറെന്നും സിദ്ധരാമയ്യ എന്നും പേരുള്ള രണ്ട് നേതാക്കളും കോൺഗ്രസിന് ഉണ്ടായിരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും പാർട്ടിക്ക് ഇല്ലാതെ പോയതും ഇത് തന്നെയാണ്. എന്നാൽ ഈ ഘടകങ്ങൾക്ക് പുറമെ മറ്റൊരു വ്യക്തിയാണ് കോൺഗ്രസിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചതെന്ന് കാണാതിരുന്നുകൂട. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലു. കർണാടകയിൽ ഇദ്ദേഹം മെനഞ്ഞ തന്ത്രങ്ങളാണ് 135 സീറ്റുകൾ പാർട്ടിക്ക് സമ്മാനിച്ചത്. ആരാണ് സുനിൽ കനഗോലു? കോൺഗ്രസിന്റെ ജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്? വിശദമായി അറിയാം