കെ ഫോൺ പദ്ധതി: ഇടതുസർക്കാരിന്റെ ജനകീയ ബദൽ
1077 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവർ, വികസന വിരോധികൾ, കേരളത്തിലെ ഇടതുപക്ഷത്തെ, എക്കാലത്തും വേട്ടയാടാൻ മറുപക്ഷം ഉപയോഗിക്കുന്ന ആരോപണങ്ങളാണിത്. തൊഴിലാളി സംഘടനകൾ എതിർത്തിരുന്നത് കമ്പ്യൂട്ടറിനെയല്ല. മറിച്ച് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ കമ്പ്യൂട്ടർവത്കരണത്തിലൂടെ ഉള്ള തൊഴിൽ കൂടി പോകുമോ എന്ന സാഹചര്യത്തിൽ ഉയർന്നുവന്ന സ്വാഭാവിക പ്രതികരണങ്ങളായിരുന്നു അത് എന്നതാണ് യാഥാർത്ഥ്യം. കാലമേറേ പോയി, കമ്പ്യൂട്ടർ തൊഴിൽ നൽകുന്ന ഒരു പ്രധാന മേഖലയായി രൂപപ്പെട്ടു. പുത്തൻ തലമുറയ്ക്ക് അതിന്റെ ഗുണഫലങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാക്കാൻ കേരളം ഭരിച്ച ഇടതുസർക്കാരുകൾ പല സംഭവാനകളും നൽകി. ഇപ്പോഴിതാ കെ ഫോൺ പദ്ധതിയും യാഥാർഥ്യമാവുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്ന്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം സംസ്ഥാനത്ത് ഇനി ലഭ്യമാകും. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ ഈ ആഴ്ചത്തെ എപ്പിസോഡിൽ കേരളത്തിന്റെ അഭിമാനമായ കെ ഫോൺ പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം.