എന്താണ് കെ ഫോൺ ? എങ്ങനെ അപേക്ഷിയ്ക്കാം ?
കേരള സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച പുതിയ ഇന്റർനെറ്റ് സേവന ദാതാവാണ് കെ ഫോൺ. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് എന്നാണ് കെ ഫോൺ എന്നതിന്റെ മുഴുവൻ പേര്. കേരളത്തിൽ താമസിയ്ക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. ഇത് കൂടാതെ മറ്റ് ഉപഭോക്താക്കൾക്കും കുറഞ്ഞ ചിലവിൽ സേവനം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിലവിൽ 6 മാസം വീതം കാലാവധിയിൽ ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്ന 9 പ്ലാനുകളുടെ വിവരങ്ങളാണ് സർക്കാർ പുറത്തു വിട്ടിട്ടുള്ളത്. 1 മാസത്തേക്ക് 299 രൂപ നിരക്കിൽ ഉള്ള പ്ലാനാണ് കൂട്ടത്തിൽ ഏറ്റവും കുറവ് ചെലവ് വരുന്നത്. പ്ലാൻ കാലാവധിയിൽ 3000 ജിബി വരെ ഈ പ്ലാനിൽ ഉപയോഗിക്കാം. 250 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസത്തേക്ക് നൽകുന്ന പ്ലാനാണ് നിലിവിൽ ഏറ്റവും ചെലവേറിയത്. ഒരു മാസത്തേക്ക് 1249 രൂപ നിരക്കില്‍ 7494 രൂപയോളം ഇതിന് പണമടയ്ക്കണ്. നിലവിലത്തെ കണക്കുകൾ പ്രകാരം 9000 വീടുകളിലും 17,412 ഓഫീസുകളിലും കെ- ഫോൺ കണക്ഷൻ എത്തിയെന്ന് സർക്കാർ അറിയിച്ചിരുന്നു.newsTimesXP MalayalamUpdated: 9 Jun 2023, 10:25 am