Vidhya Veerappan: ലോക്സഭാ തെരഞ്ഞെടുപ്പ്: മത്സരിക്കാൻ വീരപ്പന്റെ മകളും
1042 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവീരപ്പന്റെ മകള്‍ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ട്. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാ റാണിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും 'നാം തമിഴര്‍' കക്ഷിയുടെ സ്ഥാനാർഥിയായിട്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയായ വിദ്യറാണി അടുത്തിടെയാണ് ബിജെപിയിൽ നിന്നും രാജിവെച്ചത്.