അരിക്കൊമ്പന്റെ കഥ വെറെയുമുണ്ട് | arikomban | elephant
2015 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകുറച്ച് ദിവസങ്ങളായി ഒരാനായാണ് കേരളത്തിലെ പ്രധാന സംസാരവിഷയം. ഇടുക്കി ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ആന കാരണം ഹർത്താലും നടന്നു..അങ്ങനെ അരിക്കൊമ്പനെ ആനയെ പിടികൂടാൻ സർക്കാർ ദൗത്യവുമായി ഇറങ്ങി. അരിക്കൊമ്പൻ ഇത്രയ്ക്ക് അപകടകാരിയാണോ? എന്താണ് അരിക്കൊമ്പന്റെ കഥ?മൂന്നാര്‍ മേഖലയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ വിഹരിക്കുന്ന അരിക്കൊമ്പന് 30 വയസിനടുത്ത് പ്രായവരും. ആനകളുടെ സ്ഥിരം ഭക്ഷണം ഉപേക്ഷിച്ച്, അരി ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നതിനാലാണ്, ഈ കാട്ടാനക്ക് അരിക്കൊമ്പന് എന്ന പേരുവീണത്. അരി കിട്ടുന്ന ഇടങ്ങളിലൊക്കെ അരിക്കൊമ്പൻ എത്തും അതിപ്പോ വീടായാലും റേഷൻ കടയായാവും. അരി തിന്ന് വെറുതെ ഒരു പോക്കല്ല വീടും റേഷൻ കടയും തകർത്തെറിഞ്ഞാണ് പോവുകയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആനയിറങ്കല്‍, പന്നിയാര്‍ എന്നിവിടങ്ങളിലെ റേഷന്‍ കടകള്‍ പല തവണയാണ് അരിക്കൊമ്പന് തകര്‍ത്തത്.