Youth Shot Dead: ബാർബർഷോപ്പിൽ കയറി യുവാക്കളെ വെടിവെച്ചുകൊന്നു
1048 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബാർബർഷോപ്പിൽ രണ്ട് യുവാക്കൾ വെടിയേറ്റു മരിച്ചു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഡിലെ ഒരു സലൂണിലാണ് സംഭവം. സോനു, ആഷിഷ് എന്നിവർക്കാണ് വെടിയേറ്റത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സിസിടിവിയിൽ രണ്ടു തോക്കുധാരികൾ സലൂണിലേക്ക് കയറിവരുന്നതും വെടിയുതിർക്കുന്നതും വ്യക്തമാണ്. സോനുവിന്റെ തലയ്ക്കാണ് വെടിയേറ്റത്. ആഷിഷിനെ മൂന്നുപ്രാവശ്യമാണ് വെടിവെച്ചത്. രണ്ട് ബുള്ളറ്റ് തലയ്ക്ക് ഒന്ന് നെഞ്ചിനുമായിരുന്നു തറച്ചത്.