ട്രെയിൻ തീവെപ്പ്; പ്രതി പിടിയിലായത് അക്രമം നടന്ന് നാലാം ദിവസം
എലത്തൂർ ട്രെയിൻതീവെപ്പ് കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിലായത്. ട്രെയിനിൽ തീവെച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അക്രമം നടത്തി നാലാം ദിവസമാണ് പ്രതി പിടിയിലായതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ ആണ് ഇയാൾ പിടിയിലായത്. അതേസമയം പ്രതിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ രത്നഗിരിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഏജൻസികളുടെ സംയുക്ത നീക്കത്തിലാണ് ഷഹറൂഖ് സെയ്ഫിനെ പിടികൂടിയത്. ട്രെയിൻ മാർഗമാണ് ഇയാൾ രത്നഗിരിയിൽ എത്തിയതെന്നാണ് സൂചന. കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെടുന്ന സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്.newsTimesXP MalayalamUpdated: 5 Apr 2023, 12:25 pm