Panniyan Raveendran; തിരുവനന്തപുരം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ വോട്ട് രേഖപ്പെടുത്താനെത്തി
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന തലസ്ഥാനത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ കണ്ണൂരിൽ വോട്ട് ചെയ്യാനെത്തി. ഇന്ന് രാവിലെ വോട്ടിങ് ആരംഭിച്ചപ്പോൾ തന്നെ കണ്ണൂരിലെ ബൂത്ത് നമ്പർ 148 കക്കാട് എയുപി സ്കൂളിലാണ് വോട്ട് ചെയ്യാനെത്തിയത്. അതേസമയം ഇത്തവണ തിരുവനന്തപുരത്ത് വാശിയേറിയ പോരാട്ടമായിരുക്കും നടക്കുക. യുഡിഎഫ് സ്ഥാനാർഥിയായി ശശി തരൂർ മത്സരിക്കുമ്പോൾ എൻ ഡി എ സ്ഥാനാർഥിയായി രാജീവ് ചന്ദ്രശേഖറാണ് മത്സരിക്കുന്നത്. എന്നാൽ ഇത്തവണ എൽഡിഎഫും യുഡിഎഫും തമ്മിലായിരുക്കും മത്സരമെന്നാണ് ഇരുമുന്നണികളും വ്യക്തമാകുന്നത് അതേസമയം മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ സാധിക്കുമെന്നാണ് ബിജെപി വ്യക്തമാകുന്നത്.