Vayalar Ramavarma: 'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി'; ഓർമകളിലെ വയലാർ
കേരളത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ. കേരളത്തിലെ ജനകീയ വിപ്ലവകവിയായി അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് സാധാരണക്കാരെ സ്വാധീനിക്കാൻ കഴിഞ്ഞിരുന്നു. സാധാരണക്കാരനു വേണ്ടി സംസാരിക്കാൻ സിനിമാസംഗീതത്തെ ഉപയോഗിച്ച ഒരേയൊരാൾ അത് വയലാർ രാമവർമ്മയാണ്. തന്റെ കാലത്തിന്റെ രാഷ്ട്രീയം സിനിമാഗാനങ്ങളിൽ പ്രതിഫലിക്കണമെന്ന് വയലാറിന് നിർബന്ധമായിരുന്നുവെന്ന് എഴുത്തുകളിൽ നിന്നും വ്യക്തമാണ്. സിനിമാ പാട്ടെഴുത്തിൽ മുമ്പും പിമ്പും അദ്ദേഹത്തിന് താരതമ്യമുണ്ടായില്ലായെന്നത് മറ്റൊരു പ്രത്യേകതയാണ്.