Kerala Weather : ഇന്നും നാളെയും താപനില ഉയരും, 4 ജില്ലകളിൽ മുന്നറിയിപ്പ്കേരളത്തിൽ താപനില ക്രമാതീതമായി കൂടുന്നുവെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ താപനില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും (2024 ഫെബ്രുവരി 16, 17) കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.