Stalin Government: പൊങ്കൽക്കിറ്റ് വിതരണം ചെയ്ത് തമിഴ്നാട് സർക്കാർ
1010 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൊങ്കൽക്കിറ്റ് വിതരണം ആരംഭിച്ചതോടെ അതിരാവിലെ തന്നെ തൊഴിലാളികളായ കാർഡ് ഉടമകൾ റേഷൻ കടകളിലെത്തി ക്യൂ നിൽക്കുന്ന കാഴ്ച്ചയാണ് തമിഴ്നാടിന്റെ വയനാടിന്റെയും അതിർത്തി പ്രദേശങ്ങളായ പാട്ടവയൽ, എരുമാട്, പന്തല്ലൂർ, അയ്യൻകൊല്ലി തുടങ്ങിയ പ്രദേശങ്ങളിൽ കാണാനായത്. തമിഴ്നാട്ടിൽ ആഘോഷ സമയങ്ങളിലും തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചും റേഷൻ കടകൾ വഴി സാധനസാമഗ്രികളും പണവും നൽകിയിരുന്നു എന്നാൽ കേരളത്തിലെ കിറ്റ് വിതരണം വിവാദങ്ങൾക്ക് വഴിവെച്ചതോടെ തമിഴ്നാട് സർക്കാരിന്റെ കിറ്റ് വിതരണത്തിന്ജനശ്രദ്ധ നേടുകയായിരുന്നു. അർഹരായ ഗുണഭോക്താക്കൾക്ക് മാത്രമാണ് പൊങ്കൽകിറ്റ് ലഭ്യമാക്കൂവെന്നതായിരുന്നു സ്റ്റാലിൻ സർക്കാരിന്റെ ആദ്യഘട്ടത്തിലെ തീരുമാനം.