Suresh Gopi: ബാങ്ക് വിളി കേട്ടതും റോഡ് ഷോ നിര്‍ത്തിവച്ച് സുരേഷ് ഗോപി
1044 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപള്ളിയിൽ നിന്ന് ബാങ്ക് വിളികേട്ടതോടെ വാദ്യമേളങ്ങൾ അടങ്ങിയ റോഡ് ഷോ നിര്‍ത്തിവച്ച് സുരേഷ് ഗോപി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. തൃശ്ശൂർ പാവറട്ടി മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടയിലായിരുന്നു സംഭവം. ആഘോഷപൂര്‍വം കൊട്ടും മേളവും നിരവധി ബിജെപി പ്രവര്‍ത്തരുമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ റോഡ് ഷോ എത്തിയത്. റോഡ് ഷോ കേച്ചേരി പള്ളിയുടെ മുന്നിൽ എത്തിയപ്പോഴാണ് ബാങ്ക് വിളി കേട്ടത്. നോമ്പുതുറക്കാനുള്ള ബാങ്ക് വിളി കേട്ടപാടെ വാദ്യമേളങ്ങളടക്കംറോഡ് ഷോ ഏറെ നേരം നിർത്തിവയ്ക്കുകയായിരുന്നു. മതസൗഹൃദംഇക്കുറി വലിയ വിജയ പ്രതീക്ഷയിലാണ് സുരേഷ് ഗോപി. വിജയം മാത്രമല്ല വോട്ട് വിഹിതവും കൂട്ടാൻ സാധിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. രണ്ടുതവണ പ്രധാനമന്ത്രിയെത്തി രംഗം കൊഴുപ്പിച്ചതോടെ ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപിയും ബി.ജെ.പി. പ്രവര്‍ത്തകരും. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവാദങ്ങൾ പലത് തൃശൂരിൽ ഉയർന്നെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.