ഇത്തവണ തികഞ്ഞ പ്രതീക്ഷ; തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് സുരേഷ് ഗോപി
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. ഈ തെരഞ്ഞെടുപ്പിന് തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കുമെന്നും കൂടാതെ മറ്റുള്ള സ്ഥാനാർഥികൾക്കൊപ്പം കിടപിടിച്ചു നിൽക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒന്നരമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ജനങ്ങളുടെ ജീവിതത്തിൽ എത്തിപ്പിടിക്കേണ്ട കാര്യങ്ങളും അവരുടെ പ്രശ്നങ്ങളും മാത്രമേ ചർച്ചയാക്കിയിട്ടുള്ളൂ എന്നും കൂടാതെ ഒരു കുത്തിത്തിരിപ്പുകൾക്കും താൻ നിന്നിട്ടില്ലെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.