Rain Alert: കൊടും ചൂടിന് ആശ്വാസമായി കോട്ടയത്ത് വേനൽ മഴ
1205 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ ഇന്ന് കോട്ടയം ജില്ലയ്ക്ക് ആശ്വാസ മഴ ലഭിച്ചു. ഇന്ന് വൈകിട്ടോടുകൂടി ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയാണ് ലഭിച്ചത്. നിലവിൽ ശക്തമായ വേനൽ തുടരുന്നതിനാൽ ഈ വേനൽ മഴ ആശ്വാസ മഴ കൂടിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് വേനൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മിക്ക ജില്ലകളിലും നേരിയതോ മിതമായ ആയ മഴയാണ് ഇത് വരെ ലഭിച്ചിരുന്നത് സംസ്ഥാനത്ത് യെല്ലോ അലർട്ട് നീളുന്ന ഈ സാഹചര്യത്തിൽ വേനൽ മഴയുടെ കനിവിനായുള്ള കാത്തിരിപ്പിലാണ് കേരളം.