weather Updates: താത്കാലിക ആശ്വാസം; കേരളത്തിൽ വേനൽ മഴ എത്തുന്നു
1319 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസംസ്ഥാനത്ത് പ്രതിദിനം ഉയർന്നു വരുന്ന ചൂടിന് നേരിയ ആശ്വാസമായി കേരളത്തിൽ വേനൽ മഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് ഇന്ന് മുതൽ മഴ ലഭിച്ചേക്കുമെന്ന വാർത്തയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇന്ന് 10 ജില്ലകളിലും നാളെ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ പെയ്യാൻ സാധ്യത. കൂടാതെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ വേനൽ മഴയ്ക്ക് സാധ്യത. നാളെ ഇന്ന് മഴ പെയ്യാൻ സാധ്യതയുള്ള ജില്ലകൾ ഉൾപ്പെടെ കോട്ടയം ആലപ്പുഴ എന്നിവിടങ്ങളിലും മഴ പെയ്യും. കടുത്ത വേനലിൻ ആശ്വാസമായി മിക്ക ജില്ലകളിലും വേനൽ മഴ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ പെട്ടെന്നുണ്ടാകുന്ന മഴ നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്നും ഈ മഴയിൽ രോഗങ്ങൾ പടരാനുള്ള സാധ്യത ഏറെ കൂടുതലാണെന്നും അത് കൊണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.