Sumalatha: മലയാളികളുടെ നോസ്റ്റാൾജിയ നായിക ഇനി ബിജെപിക്കൊപ്പം
1033 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപദ്മരാജന്റെ സംവിധാനത്തിൽ ഒരുങ്ങിയ തൂവാനത്തുമ്പികൾ എന്ന സിനിമയെ കുറിച്ച് പറയുമ്പോൾ മനസിൽ ഓടിയെത്തുന്ന മുഖം ജയകൃഷ്ണന്റെയും ക്ലാരയുടെതുമാവും. മറ്റൊരു സ്ത്രീക്കും സാധ്യമാകാതിരുന്നത് തന്നിൽ തീർത്ത പെൺകുട്ടിയെ ജയകൃഷ്ണനെ പോലെ മലയാളികൾക്കും മറക്കാൻ സാധിക്കില്ല. ഒരുമിക്കാതെ പോയെങ്കിലും ആ പ്രണയം മലയാളി ആഘോഷമാക്കി. ജയകൃഷ്ണനായി എത്തിയത് മോഹൻലാലായാരുന്നു. ക്ലാരയായി സുമലതയും. സുമലത വേറെ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സുമലതയെ കുറിച്ച് സംസാരിക്കുമ്പോൾ അതികമാളുകളും ഓർക്കുന്നത് ക്ലാര എന്ന കഥാപാത്രത്തെയാവും. നിറക്കൂട്ടിലെ മേഴ്സി, ന്യൂഡൽഹിയിലെ മറിയ ഫെർണാഡസ് തുടങ്ങി നിരവധി സുമലത മലയാളിക്ക് സമ്മാനിച്ച കഥാപാത്രങ്ങൾ വേറെയുമുണ്ട്. സുമലതയിപ്പോൾ രാഷ്ട്രീയത്തിലാണ് തിളങ്ങുന്നത്. 2019ല്‍ മാണ്ഡ്യയില്‍ നിന്ന് സ്വതന്ത്ര എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുമലത ഇപ്പോൾ ബിജെപിക്കൊപ്പമാണ്. എംപിയും കന്നഡ സിനിമാതാരവുമായിരുന്ന ഭര്‍ത്താവ് അംബരീഷിന്റെ മരണത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് സുമലത മാണ്ഡ്യയിൽ മൽസരിച്ച് വിജയിച്ചത്. ജെഡിഎസിന് മുൻതൂക്കമുള്ള മണ്ഡലത്തില്‍ ജെഡിഎസ് നേതാവായ കുമാരസ്വാമിയുടെ മകൻ നിഖില്‍ ആയിരുന്നു അന്ന് മണ്ഡലത്തില്‍ ഏവരുടെയും മുഖ്യ എതിരാളി.