കരയിപ്പിച്ച മധുക്കരൈ മഹാരാജ്
കരയിപ്പിച്ച മധുക്കരൈ മഹാരാജ്
അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് അയക്കാൻ മിഷൻ അരിക്കൊമ്പന് തുടക്കമിട്ട അന്ന് മുതൽ കേരളക്കരയിൽ ചർച്ചയാകുന്ന ഒരു പേരുണ്ട് മധുക്കരൈ മഹാരാജ്. കോയമ്പത്തൂര്‍ നഗരത്തിനടുത്ത് മധുക്കരയിൽ വിലസിയിരുന്ന ഉശിരന്‍ കാട്ടാന. എന്നാൽ കാട്ടിറങ്ങി കൃഷിയിടത്തിൽ എത്തിയതോടെ ദുരിതം തുടങ്ങി. ഇതിനിടെ വനംവാച്ചറെയുള്പ്പടെ രണ്ടുപേരെ അവന് കൊന്നു. അതോടെ വില്ലനായി മാറി മധുക്കരൈ മഹാരാജ്. എന്നാൽ ഈ വില്ലനായ ആനയ്ക്ക് വേണ്ടി അവിടുത്തെ ആളുകൾ പിന്നീട് കണ്ണീരൊഴുക്കി. പ്രതിഷേധിച്ചു.. ആ പ്രതിഷേധം അവനെ കൊണ്ടുപോയതിൽ മാത്രമല്ല അവന്റെ മരണകാരണമറിയാൻ കൂടിവേണ്ടിയായിരുന്നു.Updated: 7 May 2023, 1:16 pm