Chat GPT: ചാറ്റ് ജിപിടി സേഫാണോ?ചാറ്റ് ജിപിടി സേഫാണോ? ഈ ഒരു ചോദ്യം ഇന്ന് ഏറെ പ്രസക്തമാണ്. ചില വാർത്തകൾ പുറത്തുവരുമ്പോൾ ജനങ്ങൾക്ക് ചാറ്റ് ജിപിടിയോടുള്ള വിശ്വാസ്യത ഇല്ലാതാകുന്നുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇന്നിപ്പോൾ 687 ദക്ഷിണ കൊറിയക്കാരുടെ ഡാറ്റ ചോർന്നതിന് ദക്ഷിണ കൊറിയയുടെ പേഴ്സണൽ ഇൻഫർമേഷൻ പ്രൊട്ടക്ഷൻ കമ്മീഷൻ ഓപ്പൺ എഐയ്ക്കെതിരെ 3.6 ദശലക്ഷം വോൺ പിഴ ചുമത്തി. ഇന്ത്യൻ മണി 29,61,35,100 രൂപ. ചാറ്റ്ജിപിടിയുടെ സേവന വേഗത വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ സോഴ്സ് കാഷെ സൊല്യൂഷനിലെ ബഗ് മൂലമാണ് പേർസണൽ ടാറ്റായുടെ ചോർച്ചയുണ്ടായത്. എന്നാൽ അതെ സമയം ചാറ്റ് ജിപിടി ഒരുവില്ലനുമല്ല. ഏറെ ഫലപ്രദായമായ രീതിയിലും ചാറ്റ് ജിപിടി ഉപയോഗിക്കാം. ചാറ്റ് ജിപിടി ഉപയോഗിച്ച് കഥയും കവിതയും വരെ എഴുതാൻ സാധിക്കും. എന്നാൽ അതോടൊപ്പം വ്യാജവാർത്തകൾ സൃഷ്ടിക്കാനോ പ്രചാരണം നടത്താനോ ഇത് ഉപയോഗിക്കുന്നവരുമുണ്ട്. ആകെമൊത്തം ചാറ്റ് ജിപിടിയിൽ കോട്ടങ്ങളും നേട്ടങ്ങളും ഉണ്ട്.. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പണികിട്ടുകയും ചെയ്യും.