സ്മൃതി ഇറാനി ഒരു കൈയിൽ ദേവിയുടെ ചിത്രവും മറുകൈയിൽ മീനും; ചിത്രത്തിന്റെ സത്യാവസ്ഥ എന്താണ്?
സ്മൃതി ഇറാനി ഒരു കൈയ്യിൽ മീനും മറുകൈയിൽ ദേവിയുടെ ചിത്രവും പിടിച്ചുനിൽക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചൈത്ര നവരാത്രി ദിനത്തിലാണ് സ്മൃതി ഇറാനി പിടിച്ചുനിൽക്കുന്നതാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഹിന്ദുമത വിശ്വാസികൾ പുണ്യമെന്ന് കരുതുന്ന ചൈത്ര നവരാത്രിയിലാണ് ഇരു ചിത്രങ്ങളും എടുത്തതെന്നാണ് സോഷ്യൽ മീഡയിയിലെ പ്രചാരണം. എന്നാൽ ഇത് സത്യമല്ലെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇലക്ഷന് പ്രചാരണത്തിന് വേണ്ടി രണ്ടു സമയത്ത് എടുത്ത ചിത്രങ്ങളാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.