സ്മൃതി ഇറാനിയുടെ പഴയ ഫോട്ടോ വൈറൽകേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. മന്ത്രി തന്നെയാണ് തന്റെ പഴയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇത് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. അന്നും എന്തൊരു സുന്ദരിയാണ് എന്നാണ് ചിത്രത്തിനടിയിൽ കമന്റുകൾ വരുന്നത്. മോഡലിങ് കാലത്ത് എടുത്തൊരു ഫോട്ടോയാണ് കേന്ദ്ര മന്ത്രി പങ്കുവച്ചത്. ചിത്രത്തിൽ ഫ്ലോറൽ ഡിസൈനിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഷോർട് ഹെയറിലുള്ള ചിത്രത്തിൽ സ്മൃതി ഇറാനി അതീവ സുന്ദരിയാണ്.