ശിവസേന നേതാവിന് നേരെ വെടിയുതിർത്ത ശേഷം പ്രതി സ്വയം വെടിവച്ച് മരിച്ചുശിവസേന നേതാവ് വിനോദ് ഘോഷാൽകരുടെ മകൻ അഭിഷേക് ഘോഷാൽകർ ഫേസ്ബുക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ വെടിയേറ്റു. ഇന്ന് മുംബൈയിലെ ദഹിസാറിൽ വച്ചാണ് സംഭവം. കൂടെ ഉണ്ടായിരുന്ന മൗറിസ് ഭായ് ലൈവിനിടെ അഭിഷേക് ഘോഷാൽകറിനു നേരെ വെടിയുതിർക്കുകയായിരുന്നു ശേഷം മൗറിസ് ഭായ് തത്സമയ ലൈവ് ഉപേക്ഷിക്കുകയും തുടർന്ന് സ്വയം വെടിയുതിർത്ത് ആത്മഹത്യാ ചെയ്തു. വ്യക്തിവൈരാഗ്യത്തിൻ്റെ പേരിലാണ് അഭിഷേക് ഘോഷാൽക്കറെ വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി.