Sharon Murder Case: ഷാരോൺ വധക്കേസ് വിചാരണ ഒക്ടോബർ 1 മുതൽ ആരംഭിക്കും
1013 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതിരുവനന്തപുരം പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഉടൻ ആരംഭിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുക. പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുകയും ചെയ്തു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍കുമാര്‍ നായര്‍ എന്നിവരെയാണ് കോടതി കുറ്റപത്രം വായിപ്പിച്ച് കേള്‍പ്പിച്ചത്. അതേസമയം കുറ്റപത്രം വായിച്ചുകേട്ട പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. പാറശ്ശാല സ്വദേശിയായ ഷാരോൺ രാജ് എന്ന തന്റെ കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന കേസിലാണ് ഒക്ടോബറിൽ വിചാരണ ആരംഭിക്കുന്നത്.