ജോലിക്കെത്താത്ത പൗരൻമാരെ കൊണ്ട് പുലിവാല് പിടിച്ച് വിദേശികൾ
സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവർക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയിൽ ജോലി ഉറപ്പു വരുത്തുകയും ആണ് സ്വദേശിവത്കരണം കൊണ്ട് ലക്ഷ്യം വെക്കുന്നത്. തങ്ങളുടെ പൗരന്മാർക്ക് തൊഴിലും ഉയർന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കർത്തവ്യം ആണ് അത് നടപ്പിലാക്കുകയാണ് സൗദി ചെയ്യുന്നത്. രാജ്യത്തെ സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഭരണക്കൂടത്തിന് മുന്നിലുള്ളത്. തൊഴിൽ വിപണിയിൽ സൗദിയിലെ യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കണം. സൗദിയിൽ വനിതകളും തൊഴിൽ രംഗത്തേക്ക് കൂടുതലായി എത്തുന്നത് ഭരണകൂടം പ്രതീക്ഷയോടെയാണ് കാണുന്നത്. സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവൽക്കരിക്കാൻ ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്.newsTimesXP MalayalamUpdated: 23 Apr 2023, 11:05 am