Saudi Arabia: വരുമാനത്തിന് എണ്ണ വേണ്ടെന്ന് തെളിയിച്ച് സൗദി, നേടിയത് 1.7 ട്രില്യൺ
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
എണ്ണപ്പാടങ്ങളിലെങ്കിൽ ഗൾഫ് രാജ്യങ്ങൾ തകർന്നു പോകും എന്ന ധാരണ പൊതുവിലുണ്ട്. വികസനത്തിനും വളർച്ചയ്ക്കും ഗൾഫ് രാജ്യങ്ങൾക്ക് കരുത്തേകുന്നത് എണ്ണപ്പാടങ്ങൾ മാത്രമല്ല എന്ന് തെളിയിക്കുകയാണ് സൗദി അറേബ്യ. രാജ്യത്തിന്റെ ദേശിയ വരുമാനത്തിൽ എണ്ണയുടെ മേഖലയിൽ നിന്നും ലഭിക്കുന്ന വിഹിതം കുറച്ചുകൊണ്ട് മറ്റു മേഖലകളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം വിജയിപ്പിക്കുകയാണ് സൗദി. വിഷൻ 2030 ന്റെ ഭാഗമായി നടപ്പിലാക്കിയ ഈ പദ്ധതി നൂറുശതമാനവും വിജയമാകുന്നതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.