RLV Ramakrishnan Controversy: അധ്യാപികയ്ക്കൊപ്പം അഭിമുഖം നടത്തിയ ആൾക്കെതിരെയും യൂട്യൂബ് ചാനലിനെതിരെയും നിയമനടപടിയുമായി രാമകൃഷ്ണൻ
1023 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂജാതിയതിക്ഷേപം നടത്തിയ അധ്യാപികയ്ക്കൊപ്പം അഭിമുഖം നടത്തിയ യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് രാമകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ പരാതി നൽകുന്നതിന് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ടെന്നും നിലവിൽ കലാരംഗത്ത് പുതുതായി ആളുകൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. അധിക്ഷേപത്തെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ബാക്കിപത്രമായി ഇനിയും വിവേചനം അവശേഷിക്കരുതെന്നും അദ്ദേഹം വ്യകത്മാക്കി കൂടാതെ. കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെയാണ് തന്റെ പോരാട്ടം എന്നും തനിക്കെതിരെ കലാമേഖലയിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട് അതാണ് നിരന്തര വിവാദങ്ങൾക്ക് പിന്നലെന്നും അദ്ദേഹം വ്യക്തമാക്കി.