Kerala Weather Updates: സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയും കനത്ത ചൂടും; നിർദേശം നൽകി കാലാവസ്ഥ കേന്ദ്രം
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഇന്ന് സംസ്ഥാനത്തെ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലെ ജില്ലകളിലാണ് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്ന് മുന്നറിയിപ്പ് നൽകിയത്. കൂടാതെ മഴയ്ക്കൊപ്പം സംസ്ഥാനത്ത് ഇന്ന് താപനില ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.