Fees hike in Qatar: സർക്കാർ സേവനങ്ങൾക്കും ചികിത്സയ്ക്കുമുള്ള ഫീസ് വർധനയിൽ ഖത്തർ വരുത്തിയ മാറ്റങ്ങൾ
1055 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഖത്തറിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സാ, സേവന ഫീസുകൾ വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് നേരത്തെ പുറത്ത് വന്നിരുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹമദ് മെഡിക്കൽ കോർപറേഷനിലെയും പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിലെയും മെഡിക്കൽ സേവനങ്ങളുടെ ഫീസാണ് വർധിപ്പിച്ചത്. സർക്കാർ ഔദ്യോഗിക ഗസറ്റിൽ ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ പ്രവാസികളുൾപ്പടെ കടുത്ത ആശങ്കയിലായി. ആരോഗ്യ സംരക്ഷണത്തിന് പ്രവാസികൾ ആശ്രയിക്കുന്ന പ്രധാന സ്ഥലങ്ങളാണ് സർക്കാർ ചികിത്സാ കേന്ദ്രങ്ങൾ.പ്രവാസികൾക്ക് പുതിയ തീരുമാനം തിരിച്ചടിയായേക്കും എന്ന് കണ്ടാണ് ഇപ്പോൾ വർധനയിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ നാലുമുതൽ നിലവിൽ വരേണ്ടിയിരുന്ന ഫീസ് വർധന ഘട്ടം ഘട്ടമായി മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാണ് ഇപ്പോൾ വകുപ്പ് വ്യക്തമാകുന്നത്. രാജ്യത്ത് സന്ദർശകരായി എത്തുന്നവർക്ക് മാത്രമേ ആദ്യഘട്ടത്തിൽ ഈ ഫീസ് നിരക്ക് ബാധകമാകുകയുള്ളൂ. പ്രവാസികൾക്കും മറ്റുള്ളവർക്കും ഫീസ് വർധന എങ്ങനെ ബാധിക്കുമെന്നും വകുപ്പ് വ്യക്തമാക്കുന്നുണ്ട്.