Marine Drive Kochi Closing Time: നൈറ്റ് ടൂറിസമൊക്കെ ഇനിയെന്ന് വരും?
1058 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂMarine Drive Kochi Closing Time കൊച്ചി മറൈൻഡ്രൈവിൽ രാത്രി 10 മണിക്ക് ശേഷം വോക്വേ അടച്ചിടാനുള്ള തീരുമാനം ചർച്ചയാവുകയാണ്. നിയന്ത്രണം വേണോ അതോ സെക്യൂരിറ്റി കൂട്ടണോ എന്ന ചോദ്യമാണ് ഈ സാഹചര്യത്തിൽ ഉയരുന്നത്. മറൈൻഡ്രൈവ് വോക്വേയിൽ രാത്രികാലത്ത് സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം വർധിക്കുന്നു എന്ന പരാതികളെ തുടർന്ന് കൊച്ചി കോർപറേഷൻ, ജിസിഡിഎ, വ്യാപാരികൾ, പൊലീസ് തുടങ്ങിയവർ ചർച്ച ചെയ്താണ് രാത്രികളിലെ ആഘോഷം നിയന്ത്രിക്കാൻ തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അഭിപ്രായം പങ്കുവെക്കുകയാണ്. മറൈൻഡ്രൈവിൽ നിയന്ത്രണം വേണ്ടെന്നും പകരം സെക്യൂരിറ്റി കൂട്ടിയാൽ മതി എന്നുമാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. മറൈൻഡ്രൈവിൽ എത്തുന്നവരുടെ പ്രതികരണങ്ങൾ കാണാം.