Prithviraj: ബാലാമണിക്കെന്നപോലെ മലയാളസിനിമയ്ക്കുവേണ്ടിയും ഉലയാതെ നിൽക്കുന്ന പൃഥ്വി
1019 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂജീവിതത്തിൽ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് ഇൻസൾട്ട് ആണെന്ന് പറയുന്ന ഡോ സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ പലർക്കും പ്രചോദനമായെങ്കിലും, വെള്ളം എന്ന സിനിമയുടെ റിലീസിനും ഒരുപാട് മുൻപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, സ്വന്തം വഴികളിലൂടെ മാത്രം നടന്നതിന് അഹങ്കാരിയെന്നും, താന്തോന്നിയെന്നുമൊക്കെ പേരെടുത്ത ഒരു നടനായിരുന്നു പൃഥ്വിരാജ് സുകുമാരൻ. സിനിമയോടുള്ള തന്റെ സ്വതന്ത്രമായ കാഴ്ചപ്പാടുകളും വിമർശനങ്ങളും പങ്കുവെച്ച പ്രിത്വിരാജിനെ മലയാള സിനിമാലോകം കണക്കിന് കളിയാക്കി. മാധ്യമങ്ങളും അടങ്ങിയിരുന്നില്ല. ട്രോളുകളും, വിമർശനങ്ങളും പുച്ഛവും പരിഹാസവും പൃഥ്വിയെ തളർത്തിയില്ല.