പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ലക്ഷ്യം വോട്ടുയുർത്തൽ മാത്രം
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തുടർചയായി അഞ്ചിൽ ഏറെ തവണയായി കേരളത്തിൽ സന്ദശനത്തിനെത്തുകയാണ് പ്രധാനമന്ത്രി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൂടി ചൂട് പിടിച്ചതോടെ ഏപ്രിൽ 15 തിങ്കളാഴ്ച കുന്നംകുളത്ത് പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ മോദി വീണ്ടും എത്തുകയാണ്. തൃശൂർ, ആലത്തൂർ, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളും പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി റെയ്ഡും ചോദ്യം ചെയ്യലുമെല്ലാം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി തൃശൂരിലേക്ക് എത്തുന്നതെന്നത് ശ്രദ്ധേയമാണ്. നേരത്തെ പത്തനംതിട്ടയിൽ പ്രധാനമന്ത്രി മോദി സന്ദർശിച്ചിരുന്നു. എൻ ഡി എ സ്ഥാനാർത്ഥി അനിൽ കെ ആന്റണിയുടെ പ്രചാരണ യോ ഗത്തിലാണ് പങ്കെടുത്തത്. കേരളത്തിൽ ഇത്തവണ രണ്ടക്ക സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു