Prakash Raj : 'ഓരോ പൗരന്റെയും അവകാശം അത് ശെരിയായി വിനിയോഗിക്കണം' പ്രകാശ് രാജ്
Prakash Raj : 'ഓരോ പൗരന്റെയും അവകാശം അത് ശെരിയായി വിനിയോഗിക്കണം' പ്രകാശ് രാജ്
നടൻ പ്രകാശ് രാജ് വോട്ട് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കവേ തന്റെ സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിച്ച് നടൻ പ്രകാശ് രാജ് വോട്ട് ചെയ്തു. ബെംഗളുരുവിലാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യാനുള്ള അവകാശം ഒരു പൗരന്റെ പ്രധാനപ്പെട്ട അവകാശമാണ് എന്നും അത് കൃത്യമായി വിനിയോഗിക്കണമെന്നും നടൻ പ്രതികരിച്ചു. എന്നെ ഭരിക്കേണ്ടത് ആരാണ് എന്ന് ഞാൻ തീരുമാനിക്കുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പെന്നും തനിക്ക് ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാനാർഥിക്കാണ് വോട്ട് നൽകിയതെന്നും, പാർലമെന്റിൽ തന്റെ കൂടി ശബ്ദമാകാൻ കഴിയുന്നയാളെയാണ് ഓരോരുത്തരും തെരഞ്ഞെടുക്കേണ്ടതെന്നും നടൻ പ്രതികരിച്ചു.Updated: 26 Apr 2024, 10:20 am