PP Kunhikrishnan: മനുഷ്യച്ചങ്ങലയിൽ വിപ്ലവഗാനവുമായി പി പി കുഞ്ഞികൃഷ്ണൻകുട്ടികൾ മുതൽ യുവാക്കളും പ്രായമായവരും തൊഴിലാളികളും കർഷകരും അധ്യാപകരും ഉൾപ്പടെയുള്ളവർ ചങ്ങലയിൽ കണ്ണികളായി. ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് രാജ്ഭവൻ വരെ നീളുന്ന മനുഷ്യച്ചങ്ങല ഡിവൈഎഫ്ഐ തീർത്തത്. ഇതിനിടയിലാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ പി പി കുഞ്ഞികൃഷ്ണൻ വിപ്ലവ ഗാനം ആലപിച്ചത്.