കൗതുകം ലേശം കൂടുതലാ... | vande bharat | bjp
1063 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനല്ല കളറായി വന്ദേഭാരത് വരുമ്പം ഒന്നൂടെ ഒന്ന് ടെക്കറേറ്റ് ചെയ്യണം എന്ന് തോന്നിയാ തെറ്റുപറയാൻ പറ്റുമോ?ഒരിടവും വിട്ടുപോകാതെ നന്നായി അങ്ങ് പതിപ്പിച്ചോളൂ...ഷോർണൂര്‍ സ്റ്റോപില്ലാന്ന് പറഞ്ഞ വന്ദേഭാരതിനെ...ആടെ നിർത്തിച്ചത് വികെ ശ്രീകണ്ഠൻ എംപി ചെറിയൊരു നന്ദി പ്രകാശിപ്പിക്കല്‍ .. ബട്ട് ഇത് കണ്ടാല്‍ വന്ദേഭാരത് കൊണ്ടുവന്നത് ശ്രീകണ്ഠൻ എംപിയാന്ന് തോന്നൂലെന്നാ പൊതുസംസാരം.സംസാരം അവിടെ തീർന്നില്ല. പിന്നെ ചർച്ചയാത് മോദിജിയുടെ ലുക്കാണ്.ആ വരവ് അങ്ങനെ വന്ന് നിന്നത് യുവം പരിപാടിയിലും. യുവാക്കൾക്ക് മോദിജിയോട് കൂട്ടത്തിൽ ചോദ്യം ചോദിക്കാന്ന് പറഞ്ഞപ്പോൾ സംഗതി കളറായിന്ന് വിചാരിച്ചതെനൂ. ദേ അതും മൻ കി ബാദ് പോലെയായി. ഒൺലീ മോദിജി യുടെ സ്പീച്ച് നോ ചോദ്യം.എന്ന് കരുതി ബെജാറാവല്ല. 3200 കോടിടെ പദ്ധതിക്ക് അല്ലെ മോദിജി തറക്കല്ലിടുന്നെ. അത് ഏത് പദ്ധതിയെന്ന് മാത്രം ചോദിക്കരുത്.. വേണമെങ്കിൽ അതിൻ്റൊരു മാസ്റ്റർ പ്ലാൻ അനിൽ ആൻ്റണി ജി സംസാരിക്കും. എൻ്റെ അനിൽ അൻ്റണി ജി ഒരു അഞ്ചോ പത്തോ ആണെൽ പിന്നെയും നോക്കായിരുന്നു ഇതിപ്പം വികസത്തിന് 125 വർഷം തരണോന്നൊക്കെ പറഞ്ഞാ കൊറച്ച് കൂടിപോയില്ലെ.