Bill Gates Modi Meeting: ബിൽ ഗേറ്റ്സ്-മോദി കൂടിക്കാഴ്ച; എഐയുടെ ഉപയോഗം വെല്ലുവിളി, ഡീപ്പ് ഫേക്ക് തട്ടിപ്പ് തടയണമെന്ന് പ്രധാനമന്ത്രി
ബിൽഗേറ്റ്സുമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ സൈബർ സുരക്ഷയ്ക്കാണ് മോദി ഊന്നൽ നൽകിയത്. ബിൽ ഗേറ്റ്സ് ഈയിടെ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ വീഡിയോ യൂട്യൂബിലൂടെ പുറത്തുവിടുകയായിരുന്നു. എഐ നിർമിത ഉള്ളടക്കങ്ങൾക്ക് വാട്ടർ മാർക്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഡീപ് ഫേക്ക് തട്ടിപ്പുകളുടെ തുടക്കകാലത്താണ് നമ്മൾ ജീവിക്കുന്നത്. അത് തുടക്കത്തിലെ തടയേണ്ടതുണ്ടെന്നും മോദി ചർച്ചയിൽ ഉന്നയിച്ചു. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവൽക്കരണം നടത്തണമെന്നും മോദി ആവശ്യപ്പെട്ടു. ആഗോള താപനത്തെ കുറിച്ച് ലോകം കൂടുതൽ ചർച്ച ചെയ്യണം. എല്ലാവർക്കുമൊപ്പമുള്ള വികസനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും മോദി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.