Partime Jobs in Kuwait: കുവൈറ്റിൽ പാർടൈം തൊഴിലെടുക്കാൻ അവസരമൊരുങ്ങുന്നു
1026 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകുവൈറ്റിലുള്ള പ്രവാസികൾക്കാണ് ആശ്വാസവർത്തയുമായി പുതുവർഷം പിറക്കുന്നത്. 2024 ജനുവരി മുതൽ രാജ്യത്ത് പാർടൈം തൊഴിലെടുക്കുന്നതിന് പുതിയ നിയമം പ്രാബല്യത്തിൽ വരും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥ തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി മറ്റു തൊഴിലുടമകള്‍ക്ക് കീഴില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാൻ അനുമതി നൽകുന്നതാണ് പുതിയ നിയമം. കുവൈറ്റിൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ നിലവിലുണ്ട് ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ നിയമപരിഷ്കാരം. വർക്ക് ഫ്രം ഹോമിന് തൊഴിലുടമകളെ അനുവദിക്കുന്ന മറ്റൊരു ഉത്തരവ് കൂടി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നല്‍കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പാര്‍ട്ട് ടൈം ജോലിയും വീട്ടിലിരുന്ന് ജോലിയും നിയമവിധേയമാക്കിയത് പ്രവാസി തൊഴിലാളികൾക്ക് ആശ്വാസകരമായ വാർത്തയാണ്. പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയാണെങ്കില്‍ തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിൽ നാല് മണിക്കൂർ വരെ പാർടൈം ജോലി ചെയ്യാൻ കഴിയും.