പ്രതിപക്ഷ നിരയെ നയിക്കുമോ ശരദ് പവാർ | ncp's shard pawar and opposition parties in india
1019 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂരാഷ്ട്രീയ നാടകങ്ങൾക്ക് എന്നും വേദിയായിട്ടുള്ള മണ്ണാണ് മഹാരാഷ്ട്രയിലേത്. കഴിഞ്ഞ കുറച്ചുദിവസമായി മഹാരാഷ്ട്രാ രാഷ്ട്രീയം ശരദ് പവാറിന് പിന്നാലെയായിരുന്നു. എൻസിപിയുടെ ദേശീയ അധ്യക്ഷ പദവിയിൽ നിന്നുള്ള രാജി പ്രഖ്യാപനവും, പിന്നാലെ 'അയ്യോ അച്ഛാ പോകല്ലേ' എന്ന ലൈനിലുള്ള പ്രവർത്തകരുടെ നിലവിളിയും ദേശീയ രാഷ്ട്രീയത്തെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. ഒടുവിൽ പ്രവർത്തകരുടെയും നേതാക്കളുടെയും നിരന്തര അഭ്യർഥന മാനിച്ച് രാജി പ്രഖ്യാപനം പിൻവലിക്കുകയാണെന്ന് പവാർ തന്നെ വ്യക്തമാക്കി. രണ്ട് ദിവസത്തെ രാജി പ്രഖ്യാപനത്തിനിടയിൽ പാർട്ടിയിൽ തനിക്ക് തന്നെയാണ് അപ്രമാദിത്വമെന്ന് തെളിയിക്കാൻ പവാറിന് കഴിഞ്ഞു. സഹോദരപുത്രനായ അജിത് പവാർ ബിജെപിയോട് അടുപ്പം പുലർത്തുന്നെന്നും പാർട്ടിയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നെന്നും റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് നാടകീയ നീക്കങ്ങളുമായി പവാർ രംഗത്തെത്തിയത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവെന്നാണ് ശരദ് പവാർ അറിയപ്പെടുന്നത്. ലോക് സഭ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന രാജ്യത്ത് പ്രതിപക്ഷത്തിനായി ചരട് വലികൾ നടത്താൻ നേതൃനിരയിൽ പവാർ ഉണ്ടാകുമോയെന്ന് പ്രതിപക്ഷ കക്ഷികളെല്ലാം നോക്കുന്ന സമയമാണ്. ഈ ഒരു ഘട്ടത്തിൽ എന്താണ് എൻസിപി രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്? ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ ഈ എപ്പിസോഡിൽ എൻസിപിയിലെ രാഷ്ട്രീയ കളികളകെക്കുറിച്ച് വിശദമായി അറിയാം.