ജീവൻ രക്ഷിച്ചു; ഇന്ത്യയ്ക്ക് സിന്ദാബാദ് വിളിച്ച് പാകിസ്താൻ പൗരന്മാർ
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഒൻപത് സൊമാലിയൻ കടൽകൊള്ളക്കാരെ നിയമനടപടികൾക്കായി ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് നാവികസേന. 2022ലെ മാരിടൈം ആൻ്റി പൈറസി ആക്ട് പ്രകാരമുള്ള നടപടികൾ കടൽകൊള്ളക്കാർക്കെതിരെ സ്വീകരിക്കാനാണ് നാവികസേനയുടെ തീരുമാനം. കടൽകൊള്ളക്കാരിൽനിന്ന് മോചിച്ചിപ്പിച്ച 23 പാകിസ്ഥാൻ പൗരന്മാരെ സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെന്നും നാവികസേന സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇന്ത്യൻ നാവികസേന അറബിക്കടലിൽ നടത്തിയ രക്ഷാദൗത്യമാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്.