വികസനം മുടക്കികൾക്ക് പ്രകൃതിയോടല്ല പണത്തോട് സ്നേഹം
താനൂർ ബോട്ടപകടം മുതൽ കേരളത്തിൽ സജീവ ചർച്ചയാണ് മുരളി തുമ്മാരുക്കുടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ. മുരളി തുമ്മാരുക്കുടി നീരിക്ഷിക്കുന്ന കാര്യങ്ങൾ അച്ചട്ടാണെന്നും പ്രചവകനായി തോന്നുന്നുവെന്നുമാണ് സോഷ്യൽമീഡിയ കമന്റുകൾ. സുനാമി അടക്കമുളള ദുരന്തമുഖങ്ങളിൽ പ്രവർത്തിച്ചതുകൊണ്ടുതന്നെ പല ഘട്ടങ്ങളിലും ഒരു അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം തന്റെ നീരിക്ഷണങ്ങളിലൂടെ ഓർമ്മപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വികസനത്തെ പ്രകൃതി സ്നേഹത്തോടൊപ്പം കുട്ടിക്കെട്ടുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുരളി തുമ്മാരുക്കുടി. വികസനം കൊണ്ടുവരുമ്പോൾ പലരും പ്രകൃതി സ്നേഹം പറഞ്ഞ് എതിർക്കാറുണ്ട്. എന്നാൽ എല്ലാ വാദങ്ങൾക്ക് പിന്നിലും പ്രകൃതി സ്നേഹമല്ലെന്നും അതിന് മറ്റുചില കാരണങ്ങൾ ഉണ്ടെന്നും വ്യക്തമാക്കുകയാണ് മുരളി തുമ്മാരുക്കുടി.newsTimesXP MalayalamUpdated: 3 Jun 2023, 3:31 pm