Muay Thai Boxing: അടുത്ത ഒളിമ്പിക്സിൽ 'മുയ് തായ്' ബോക്സിങ്ങും വന്നേക്കുംMuay Thai Boxing ഒളിമ്പിക്സിലേക്ക് അടുത്തതായി എത്താൻ പോകുന്ന മാർഷ്വൽ ആർട്സ് ഐറ്റമാണ് മുയ് തായ് അഥവാ തായ് ബോക്സിങ്. ശരീരത്തിന്റെ എട്ടു പ്രധാന ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ബോക്സിങ് ടെക്നിക് ആണ് മുയ് തായ് ഉപയോഗിക്കുന്നത്. അഞ്ചു വയസ്സ് മുതൽ ഇത് പരിശീലിച്ചു തുടങ്ങാം എന്ന് മാസ്റ്റേഴ്സ് പറയുന്നു. കൃത്യമായ പരിശീലനവും ഭക്ഷണ നിയന്ത്രണവും ഈ ബോക്സിൽ പഠിക്കുന്നതിന് ആവശ്യമാണെന്ന് പരിശീലകൻ വ്യക്തമാക്കുന്നു. ആഴ്ചയിൽ മൂന്നുദിവസം എങ്കിലും കൃത്യമായി പ്രാക്ടീസ് ചെയ്തെങ്കിൽ മാത്രമേ കോമ്പറ്റീഷന് വേണ്ടി തയ്യാറെടുപ്പ് നടത്താനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തായ് ബോക്സിങ്ങിനെ കുറിച്ച് കൂടുതൽ അറിയാം.