പൊട്ടിത്തെറിക്കാൻ കാരണമുണ്ട്........ | mobile phone
1033 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഫോൺ ഇപ്പോ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്... ഒരു ദിവസം കെെയ്യിൽ ഫോൺ ഇല്ലാതായാൽ ഉളള അവസ്ഥ പലർക്കും ഓർക്കാൻ കൂടി പറ്റാത്തതാണ്. കെെയ്യിലിരുന്നും അതെ ഫോൺ പെട്ടിത്തെറിക്കാനും സാധ്യതയെറെയാണ്. അതഅ ഒഴിവാക്കണമെങ്കിൽ ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ ഒന്ന് ശ്രദ്ധിക്കണം. ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചതിന്റെ ഞെട്ടലാണ് എല്ലാവരും എങ്ങനെ കുട്ടികളുടെ കെെയ്യിൽ വിശ്വസിക്കും എന്ന് ചോദിക്കുന്നവരെയും കണ്ടു. കുട്ടികൾ മാത്രമല്ല മുതിർന്നവരും കെെയ്യിലെ ഫോണിനെ ശ്രദ്ധിക്കണം. അപകടം വരുന്നതിനു മുൻപു മൊബൈൽ ഫോൺ തന്നെ നമുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട് അവ മനസിലാക്കുകയാണ് ആദ്യം വേണ്ടത്. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോൺ ആദ്യം നൽകുന്ന സൂചന. ഈ ചാർജ് പെട്ടന്ന് തീരുന്നത് കണ്ടാൽ ഫോൺ ചാർജിൽ ഇട്ടുതന്നെ ഉപയോഗിക്കുന്ന ചിലരുണ്ട്. എന്നാൽ ഇത് നല്ലതല്ല. ഉറങ്ങാൻ നേരം ഫോൺ ചാർജിന് കുത്തിയിട്ട് നൂറ് ശതമാക്കിയെ തീരു എന്ന വാശിയും നല്ലതല്ല. മൊബൈൽ ഫോണിന്റെ ബാറ്ററിയാണ് പലപ്പോഴും പൊട്ടിത്തെറിക്ക് കാരണമാകുന്നത്. ലിഥിയം– അയൺ ബാറ്ററികളാണ് സ്മാർട്ട്ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാരുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. മൊബൈൽ ഫോണിലുണ്ടായിരുന്ന ബാറ്ററിക്കു പകരം മറ്റ് ബാറ്ററികൾ ഉപയോഗിക്കുന്നതും ദോഷകരമാണ്.