പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കോടീശ്വരന്മാർ | Bill Gates | Steve Jobs |
1019 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒട്ടുമിക്ക കുട്ടികളും ചെറുപ്പത്തിൽ കേട്ടിട്ടുള്ള ഉപദേശങ്ങളിൽ ഒന്നാണ് പത്താം ക്ളാസിൽ ലഭിക്കുന്ന മാർക്കാണ് നിങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എന്ന്. ഇങ്ങനെയൊരു ഡയലോഗ് കേൾക്കാത്ത കുട്ടിക്കാലം വളരെ വിരളമാണ്. എന്നാൽ പിന്നീട് നാം ജീവിതത്തിൽ നേരിടുന്ന പല കാര്യങ്ങളും മാർക്ക് മാത്രമല്ല ജീവിതത്തിൽ വിജയിക്കാൻ വേണ്ടത് എന്ന് മനസിലാക്കി തരാറുണ്ട്. ഉയർന്ന മാർക്ക് വാങ്ങുന്നത് നല്ലത് തന്നേയാണ്. എന്നാൽ ഉയർന്ന മാർക്ക് വാങ്ങിയില്ലെങ്കിൽ ജീവിതം തീർന്നു എന്ന ചിന്ത ശരിയല്ലല്ലോ. ഡിഗ്രി പോലും പാസായിട്ടില്ലെങ്കിലും ലോകത്തെ തന്നെ ഞെട്ടിക്കുന്ന ഉയരങ്ങൾ കീഴടക്കിയ, ഹോസ്പിറ്റാലിറ്റിയിലും ടെക്നോളജിയിലും ഒക്കെ വിപ്ലവങ്ങൾ സൃഷ്ടിച്ച ആളുകളുണ്ട്. 'ഓയോ' എന്ന കമ്പനി നമുക്കെല്ലാവർക്കും പരിചിതമാണ്. ഇന്ന് ലോകമെമ്പാടും പ്രശസ്തമായ 'ഓയോ' സ്ഥാപിച്ചത് കോളജ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് ബിസിനസ് ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട റിതേഷ് അഗർവാളാണ്. ഒറാവെൽ സ്റ്റേയ്സ് എന്ന പേരിൽ തുടങ്ങിയ കമ്പനി പിന്നീട് ഒയോ എന്ന പേരിലേക്ക് മാറുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഓയോ. ഇന്ത്യയിൽ മാത്രമല്ല, ചൈന, മലേഷ്യ, നേപ്പാൾ, യു.കെ., UAE , സൗദി, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 2012 ലാണ് റിതേഷ് ഒറാവെൽ സ്റ്റേസ് എന്ന വെബ്സൈറ്റ് തുടങ്ങുന്നത്. അതും 18-ആം വയസ്സിൽ. 2013-ൽ ഏറ്റവും മികച്ച ബിസിനസ് ആശയത്തിനുള്ള ആഗോള പുരസ്കാരമായ തീൽ ഫെലോഷിപ്പ് നേടിയ ആദ്യ ഏഷ്യക്കാരനായും റിതേഷ് മാറി.