തർക്കം പരിഹരിച്ച്; ഇനി മലയാള സിനിമകൾ പിവിആറിൽ പ്രദർശിപ്പിക്കും
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പിവിആർ സിനിമയുമായുള്ള തർക്കം പരിഹരിച്ചു. ഇതോടെ ഇനി മുതൽ മലയാള സിനിമ പിവിആറിൽ പ്രദർശിപ്പിക്കാൻ തീരുമാനമായി. സിനിമാ സംഘടനകളും പിവിആർ അധികൃതരും ഓൺലൈനായി നടത്തിയ ചർച്ചയിലാണ് ഈയൊരു തീരുമാനം. കൂടാതെ പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പിവിആർ അധികൃതർ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.