മലപ്പുറം എന്ന് കേട്ടാൽ ഹാലിളകുന്നവർ | Malappuram | Kerala Story
ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞത് തെക്കൻ കേരളം നല്ല സ്ഥലമാണ് എന്നും. വടക്കോട്ടുള്ള ജില്ലകൾ അപകടം പിടിച്ച സ്ഥലങ്ങളാണ് എന്നാണ്. കേരളത്തെ അപമാനിക്കാനുള്ള ശ്രമങ്ങൾ കേരളത്തിലെ പതിനാലു ജില്ലകളിൽ ഒന്നാണ് മലപ്പുറം. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ മൂനാം സ്ഥാനത്ത് നിൽക്കുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 2018 ലെ കണക്കുകൾ പ്രകാരം ഒന്നാം സ്ഥാനത്തുള്ള ജില്ലയാണ് മലപ്പുറം. 1969 ജൂൺ 16 നു രൂപീകരിക്കപ്പെട്ട ജില്ലാ 3554 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണുള്ളത്. ഫുട്ബാളിനെയും ഫാഷനെയും സ്നേഹിക്കുന്ന. നിരവധി ഭക്ഷണ വൈവിധ്യമുള്ള, ചരിത്ര പ്രാധാന്യമുള്ള ജില്ലയാണ് മലപ്പുറം. കേരളത്തിലെ മറ്റേത് ജില്ലയെപ്പോലെയും ജനങ്ങൾ പരസ്പരം സ്നേഹിച്ചും, സഹകരിച്ചും, സമാധാനത്തോടെ ജീവിക്കുന്ന സ്ഥലം. എന്നാൽ ചിലർക്ക് മലപ്പുറം എന്ന് കേട്ടാൽ ഹാലിളകും ? എന്താണ് ആ അസ്വസ്ഥതയ്ക്ക് പിന്നിലുള്ള കാരണം ?newsTimesXP MalayalamUpdated: 20 May 2023, 4:17 pm