കേരളത്തിൽനിന്ന് മത്സരിക്കുന്നത് 204 സ്ഥാനാർഥികൾ; സൂഷ്മ പരിശോധനയിൽ തള്ളിയത് 86 പത്രികകൾ
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്നത് 204 സ്ഥാനാർഥികൾ. ഏപ്രിൽ എട്ടിനാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള ആവസാന തീയതി. ഏപ്രിൽ ഏട്ട് കഴിഞ്ഞാൽ മാത്രമേ അന്തിമ തീരുമാനമാകൂ. നിലവിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികതളുള്ളത് കോട്ടയത്താണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന സൂഷ്മ പരിശോധനയിൽ 86 പേരുടെ പത്രികയാണ് തള്ളിയത്. കോട്ടയത് 14 സ്ഥാനാർഥികളാണ് തെരെഞ്ഞെടുപ്പ് അങ്കകളത്തിൽ നിലവിൽ ഉള്ളത്. ഇവിടെ മൂന്ന് പത്രികകളാണ് തള്ളിയത്. ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂർ മണ്ഡലത്തിലാണ്. ഇവിടെ അഞ്ച് സ്ഥാനാർഥികളെ നിലവിൽ മത്സരരംഗത്തുള്ളൂ. മൂന്ന് പത്രികകൾ കഴിഞ്ഞ ദിവസത്തെ സൂഷ്മ പരിശോധനയിൽ തള്ളിയിരുന്നു.