ഇലക്ട്രിക് വാഹനവും ലിഥിയം ഖനനവും | Lithium | Electric Vehicles |
1013 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന വാഹനങ്ങളിൽ 30% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നാണ് സെൻട്രൽ ഗവൺമെൻറ് നിർദ്ദേശിച്ചിരിക്കുന്നത്. ഇവികളുടെ വിലയിൽ വലിയ ശതമാനം പോകുന്നത് ബാറ്ററിക്കാണ്. ഇത്തരമൊരു അവസ്ഥയിൽ ബാറ്ററി ഉത്പാദനം നടത്തിക്കൊണ്ട് വാഹനവില കുറയ്ക്കാനും കൂടുതൽ മികച്ച രീതിയിൽ ഉത്പാദനം കൂട്ടാനും ഇന്ത്യയെ ലിഥിയം ഖനനം സഹായിക്കുന്നുണ്ട്. 1980 കാലഘട്ടത്തിലാണ് ലിഥിയം അയൺ ബാറ്ററികൾ ലോകത്ത് കണ്ടുപിടിക്കുന്നത്. ഇതോടെയാണ് റീച്ചാർജബിൾ ബാറ്ററി എന്ന മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായത്. മുൻകാലങ്ങളിലെ ബാറ്ററികളുടെ ഗണനിലവാരമനുസരിച്ച് നോക്കുമ്പോൾ ഏറെ മെച്ചമാണ് ഈ ബാറ്ററികൾ. കൂടുതൽ ക്ഷമത, ശേഷി, കുറഞ്ഞ ഭാരം തുടങ്ങിയവ ഏറെ ഗുണകരമായിരുന്നു. ലിഥിയം ബാറ്ററികളുടെ കണ്ടെത്തൽ ഏറ്റവും ഗുണം ചെയ്തത് മൊബൈൽ ഫോണുകൾ, ചെറു ഉപകരണങ്ങൾ എന്നിവയുടെ ഒക്കെ വികസനത്തിലാണ്. ഇക്കാര്യങ്ങളിൽ ലിഥിയം പകരം വെക്കാനാകാത്ത രീതിയിലുള്ള വലിയ പങ്കാണ് വഹിച്ചത്. ഇപ്പോൾ ലോകത്ത് ലിഥിയം അയൺ ബാറ്ററിക്ക് ആവശ്യങ്ങൾ കൂടി വരികയാണ്. എന്നാൽ ഒരു കുഴപ്പമുണ്ട്, ലിഥിയം അത്ര സുലഭമായി ഭൂമിയിൽ ലഭിക്കുന്ന ഒന്നല്ല. ചൈന, ഓസ്ട്രേലിയ, ചിലി തുടങ്ങിയ രാജ്യങ്ങളിലാണ് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ലിഥിയം ഉത്പാദിപ്പിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.